ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത സ്വച്ഛ് ഭാരത് പദ്ധതിയെ തരം താഴ്ത്തുന്ന രീതിയില്‍ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ്.
ബിജെപി ബീഹാര്‍ സംസ്ഥാന അധ്യക്ഷനും കൂടിയായിരുന്ന മന്ത്രി പൊതു നിരത്തില്‍ മൂത്രമൊഴിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
പൊതുനിരത്തില്‍ മലമൂത്ര വിസര്‍ജ്ജനം തടയുന്നതിനായി ക്ലീന്‍ ഇന്ത്യ എന്ന ലക്ഷ്യം മുന്‍ നിറുത്തി കോടിക്കണക്കിനു രൂപയാണ് ടോയ്‌ലറ്റ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത്.
ബീഹാറില്‍ സന്ദര്‍ശനം നടത്തുന്ന വേളയില്‍ സെക്യൂരിറ്റി ജീവനക്കാരെ കാവല്‍ നിര്‍ത്തിയാണ് മന്ത്രി പൊതു നിരത്തില്‍ കാര്യം സാധിച്ചത്.
സ്വച്ഛ് ഭാരത് പദ്ധതിയെ അവഹേളിച്ചു കൊണ്ടുള്ള മന്ത്രി രാധാ മോഹന്‍ സിങിന്റെ പ്രവര്‍ത്തിയെ പരിഹസിച്ച് സമൂഹ മാധ്യമങ്ങളില്‍ ധാരാളം അഭിപ്രായങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.