ജി.എസ്.ടിയുടെ ഭാഗമായി വിലക്കുറവ്‌ ; ഷവോമി ഉപകരണങ്ങള്‍ക്കും വില കുറച്ചു

ന്യൂഡല്‍ഹി: ജി.എസ്.ടിയുടെ ഭാഗമായി പവര്‍ബാങ്ക്, ചാര്‍ജറുകള്‍, കേയ്‌സുകള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ ഉപകരണങ്ങള്‍ക്ക് ഷവോമി വില കുറച്ചു.

ജി.എസ്.ടിയുടെ ഭാഗമായുണ്ടായ വിലക്കുറവാണ് ഉല്‍പന്നങ്ങളുടെ വിലയിലും മാറ്റമുണ്ടാക്കിയത്.

ഷവോമി ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ മനു ജെയ്ന്‍ ട്വിറ്റര്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്.

1,200 രൂപ വിലയുണ്ടായിരുന്ന ഷവോമിയുടെ 10,000 mAh പവര്‍ബാങ്ക് 2ന് ഇപ്പോള്‍ 1,099 രൂപയാണ് വില. അതുപോലെ 10,000 mAh ന്റെ പവര്‍ബാങ് പ്രൊയുടെ വില 1,599 രൂപയില്‍ നിന്നും വിലകുറഞ്ഞ് ഇപ്പോള്‍ 1,499 രൂപയ്ക്ക് വാങ്ങാം.

20,000 mAh പവര്‍ബാങ്ക് 2ന് ഇപ്പോള്‍ 1,999 രൂപയാണ് വില. നേരത്തെ ഇതിന് 2199 രൂപയായിരുന്നു വില. എംഐയുടെ ബിസിനസ് ബാക്ക് പായ്ക്കിന് 200 രൂപ കുറഞ്ഞ് 1299 രൂപയ്ക്ക് ലഭ്യമാണ്.

399 രൂപയുണ്ടായിരുന്ന എംഐ ചാര്‍ജറിന് 349 രൂപയാണ് വില. 799 രൂപയുണ്ടായിരുന്ന എംഐ കാര്‍ ചാര്‍ജറിനും വില കുറഞ്ഞ് 699 രൂപയായി.

എംഐ സ്‌റ്റോര്‍ വഴി ഇവ ലഭ്യമാവും. ഷവോമിയുടെ എംഐ സ്‌റ്റോര്‍ അടുത്തിടെയാണ് കേരളത്തില്‍ വിതരണം ആരംഭിച്ചത്. ഷവോമിയുടെ യഥാര്‍ത്ഥ ഉല്‍പന്നങ്ങള്‍ എംഐ സ്റ്റോര്‍ വഴി കേരളത്തിലുള്ളവര്‍ക്കും വാങ്ങാന്‍ കഴിയും.

Top