രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞു; മന്‍ദീപ് സിങിനെ ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച ഇന്ത്യന്‍ ഹോക്കി താരം മന്‍ദീപ് സിങ്ങിനെ ആശുപത്രിയിലേക്ക് മാറ്റി. രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് മന്‍ദീപിനെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

എന്നാല്‍ മന്‍ദീപിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സായ് അറിയിച്ചു. തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് മന്‍ദീപിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് സാധാരണയില്‍ നിന്നും താഴേക്ക് പോയതായി കണ്ടെത്തിയത്. ഇതോടെയാണ് മുന്‍കരുതലിന്റെ ഭാഗമായി മന്‍ദീപിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

Top