സംസ്ഥാനത്ത് മഴ കുറഞ്ഞു; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറഞ്ഞ പശ്ചാത്തലത്തില്‍ ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ മാസം 1 മുതല്‍ ഇന്നലെ വരെ 476 മില്ലീമിറ്റര്‍ മഴ സംസ്ഥാനത്ത് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ പലതും വെള്ളത്തിലാണ്. ആഗസ്ത് മാസത്തില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ ഈ പത്ത് ദിവസത്തില്‍ ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അണക്കെട്ടുകളുടെ താഴെയുള്ള നദിക്കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം. മഴ കുറഞ്ഞെങ്കിലും കടലാക്രമണം രൂക്ഷമാണ്.

Top