ആഴക്കടല്‍ മത്സ്യബന്ധന വിവാദം; ഇഎംസിസി ധാരണാപത്രം റദ്ദാക്കിയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായി ഒപ്പിട്ട 5000 കോടിയുടെ ധാരാണപത്രം റദ്ദാക്കിയെന്ന് സര്‍ക്കാര്‍. ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവന്നു. കഴിഞ്ഞ മാസം 24 ന് ധാരണാപത്രം റദ്ദാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നും 26 ന് ധാരണാപത്രം റദ്ദാക്കി ഉത്തരവിറക്കിയെന്നുമാണ് വിശദീകരണം.

ധാരണാപത്രം റദ്ദാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെയാണ് രേഖകള്‍ പുറത്തുവന്നത്. പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടേയും ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞ വ്യവസായമന്ത്രി ഇ പി ജയരാജന്‍ തന്നെയാണ് തന്റെ വകുപ്പിന് കീഴിലെ കെഎസ്‌ഐഡിസി ഒപ്പിട്ട ധാരണാപത്രം റദ്ദാക്കാന്‍ നിദ്ദേശിച്ചത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28ന് അസന്‍ഡ് നിക്ഷേപക സംഗമത്തില്‍ ഇഎംസിസിയുമായി ഒപ്പിട്ട ധാരാണപത്രമാണ് റദ്ദാക്കിയത്. കെഎസ്‌ഐഡിസി എംഡി രാജമാണിക്യമാണ് ധാരണാപത്രം റദ്ദാക്കി കൊണ്ടുള്ള ഉത്തരവിറക്കിയത്.

 

Top