ആഴക്കടല്‍ മത്സ്യബന്ധനം; ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാറില്‍ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്നത് മാത്രമാണ് വീഴ്ചയുണ്ടായത്. ഏതെങ്കിലും ഒരാള്‍ ഒരു ഫയല്‍ കണ്ടു എന്നതൊന്നും കാര്യമില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധന ലൈസന്‍സും കപ്പല്‍ നിര്‍മ്മാണവും തമ്മില്‍ ബന്ധമില്ല. ബാക്കിയെല്ലാം കെട്ടുകഥയാണെന്നും മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു.

Top