തൃശൂര്‍: കവിത മോഷണ വിവാദത്തില്‍ അധ്യാപികയായ ദീപ നിശാന്തിനെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം ആവശ്യപ്പെട്ടു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് കേരളവര്‍മ കോളേജ്. കോപ്പിയടി വിവാദം കോളേജിന് മാനക്കേടുണ്ടാക്കിയെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീ കേരളവര്‍മ്മ കോളേജിലെ മലയാളം അധ്യാപികയാണ് ദീപ നിശാന്ത്. അധ്യാപകസംഘടനയായ എകെപിസിടിഎയുടെ ജേണലില്‍ ദീപ നിശാന്ത് മോഷ്ടിച്ച കവിത പ്രസിദ്ധീകരിച്ചതും തുടര്‍ന്നുണ്ടായ വിവാദങ്ങളും കോളേജിന്റെ അന്തസിനെ ബാധിച്ചുവെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
കെ പി സി ടി എ ദീപ നിശാന്തിനോട് വിശദീകരണം ചോദിക്കണം എന്നാവശ്യപ്പെട്ടിരുന്നു. ദീപ നിശാന്തിനെ കോളേജ് യൂണിയന്റെ ഫൈനാര്‍ട്ട് ഉപദേശക സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഒരു വിഭാഗം അധ്യാപകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളം അധ്യാപികയായ ദീപ നിശാന്ത് മറ്റൊരാളുടെ കവിത സ്വന്തം പേരില്‍ അധ്യാപക സംഘടനയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് യഥാര്‍ത്ഥ രചയിതാവ് രംഗത്തെത്തിയതോടെയാണ് വിവാദം ഉയര്‍ന്നത്.