തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചതിന്റെ പേരില്‍ മലപ്പുറം കൊണ്ടോട്ടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ അയിഷ റെന്നയ്‌ക്കെതിരെ തിരിഞ്ഞ സംഭവത്തില്‍ വിമര്‍ശനവുമായി ദീപാ നിശാന്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് ദീപ തന്റെ അഭിപ്രായം കുറിച്ചത്.
പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിച്ചപ്പോള്‍ സ്വന്തം അഭിപ്രായം വീട്ടില്‍ പോയി പറഞ്ഞാ മതിയെന്നായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ മറുപടി. ഇതിലൂടെ വ്യക്തമാകുന്നത് അവിടെ ഫാസിസമാണ് നടന്നതെന്നാണ് ദീപ പറയുന്നു.
ദീപയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
‘മതതീവ്രവാദികളോളം അപകടകാരികളായ ആളുകള്‍ വേറെയില്ല എന്നാണ് ബോധ്യം.. പക്ഷേ ഒരു പൊതുവേദിയില്‍ ക്ഷണിക്കപ്പെട്ട ഒരതിഥി സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്നു പറയുന്നത് ഫാസിസം തന്നെയാണ്.ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ആരും വിമര്‍ശനാതീതരല്ല. അതിപ്പോ മുഖ്യമന്ത്രിയായാലും ശരി പ്രധാനമന്ത്രിയായാലും ശരി. തര്‍ക്കങ്ങള്‍ക്കിടയില്‍ വിഷയം വിടരുത്. പൗരത്വഭേദഗതിനിയമമാണ് വിഷയം. അത് മുങ്ങിപ്പോകരുത്..’ ദീപ കുറിച്ചു.