തിരുവനന്തപുരം: പി.എസ്.സി പരീക്ഷയ്ക്ക് പോകുമ്പോള്‍ തിരിച്ചറിയില്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഏങ്ങനെയിരിക്കും. അത്തരത്തില്‍ ഈ വീട്ടമ്മയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടു. തുടര്‍ന്ന് സഹായത്തിനെത്തിയത് കേരളാ പൊലീസ്. തുടര്‍ന്ന് യുവതി പൊലീസിന് നന്ദി പറഞ്ഞു.
ആറാട്ടുപുഴ കള്ളിക്കാട് തകിടിയില്‍ വീട്ടില്‍ രാജേഷ് കുമാറിന്റെ ഭാര്യ ദീപയാണ് തന്നെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞെട്ടിയത്. കേരള പൊലീസ് ഔദ്യോഗിക പേജില് ഇക്കാര്യം പങ്ക് വച്ചിരിന്നു.
പി.എസ്.സി പരീക്ഷാകേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ തിരിച്ചറിയല്‍ രേഖകളടങ്ങിയ ദീപയുടെ പഴ്‌സ് എവിടെയോ നഷ്ടപ്പെട്ടു. സ്‌കൂട്ടറില്‍ തോട്ടപ്പള്ളി വരെ എത്തി അവിടെ സ്‌കൂട്ടര്‍ വച്ച് ബസ്സിലാണ് ദീപ യാത്ര ചെയ്തത്. തിരിച്ചു പോകാതെ മറ്റ് വഴിയില്ലെന്ന് കണ്ട ദീപ ആലപ്പുഴ മെഡിക്കല്‍ കോളേജ് എയ്ഡ് പോസ്റ്റിലെ പൊലീസുകാരോട് പരാതി പറഞ്ഞിട്ട് പോകാമെന്ന് കരുതി. പരാതി കേട്ട ഉടനെ അവിടത്തെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ബിന്ദു പണിക്കര്‍ പരീക്ഷാ ഹാളിലെത്തി അധികൃതരോട് കാര്യങ്ങള്‍ ധരിപ്പിക്കുകയും മറ്റ് പൊലീസുകാരുടെ സഹായത്തോടെ തോട്ടപ്പള്ളിയിലെത്തി ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത് കൊണ്ട് വന്നു കൊടുക്കുകയും ചെയ്തു.
ഒരുപാട് നാളത്തെ കഠിനാധ്വാനത്തിന് ശേഷമാണ് പരീക്ഷ എഴുതാന്‍ എത്തിയതെന്നായിരുന്നു പൊലീസിന് നന്ദി അറിയിച്ച ദീപ പറഞ്ഞത്.