ഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള സൈബര്‍ കുറ്റകൃത്യമായ ഡീപ്ഫെയ്ക് വീഡിയോകള്‍ക്കെതിരെ നടപടിയുമായി കേന്ദ്രം. നിയമനിര്‍മാണത്തിന് നീക്കം. ഡീപ്ഫെയ്ക് വീഡിയോകള്‍ സമൂഹത്തിന് ഭീഷണിയാണെന്നും കേന്ദ്രം അറിയിച്ചു. നിയമനിര്‍മാണം പരിഗണനയിലെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇന്റര്‍നെറ്റും എഐയും പുരോഗമിക്കുകയാണ്. എന്നാല്‍ അതിന്റെ ദുരുപയോഗം സമൂഹത്തിന് ദോഷകരമാകുന്നു. മാത്രമല്ല ഇത് ആക്രമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും ഇത് അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘2023 ഏപ്രിലില്‍ ഐടി നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. ഡീപ്ഫേക്കുകളോ തെറ്റായ വിവരങ്ങളോ ഇന്റര്‍നെറ്റ് ഉപയോക്താക്കളായ 1.2 ബില്യണ്‍ ഇന്ത്യന്‍ ജനതയുടെ സുരക്ഷിതത്വത്തിനും വിശ്വാസത്തിനും ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ഒരു പുതിയ നിയമനിര്‍മ്മാണം കൊണ്ടുവരും’ മന്ത്രിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.