തിരുപ്പതിയില്‍ ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് ബോളിവുഡ് താര ജോഡികളായ ദീപിക പദുകോണും രണ്‍വീര്‍ സിംഗും. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലാണ് ഇരുവരും ദര്‍ശനം നടത്തിയത്. കാഞ്ചീപുരം പട്ടുസാരിയുടുത്താണ് ദീപിക ദർശനത്തിന് എത്തിയത്.
ഇരുവരുടെയും ചിത്രത്തിനൊപ്പമാണ് ദീപികയും രണ്‍വീറും തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.
ഇന്ന് ഞങ്ങള്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഞങ്ങള്‍ വെങ്കിടേശ്വരന്റെ അനുഗ്രഹം തേടി. നിങ്ങളുടെ പ്രാര്‍ഥനയ്ക്കും സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി- എന്ന അടിക്കുറിപ്പോടെയാണ് ദീപിക ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഞങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം. അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു. നിങ്ങളുടെ സ്‌നേഹത്തിനു നന്ദി – രണ്‍വീര്‍ കുറിച്ചു.