പത്മാവതിനു ശേഷം ദീപിക പദുക്കോണിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം ആസ്പദമാക്കി മേഘ്‌ന ഗുല്‍സാര്‍ ഒരുക്കുന്ന ചിത്രത്തിലായിരിക്കും ദീപിക ഇനി അഭിനയിക്കുക. ചിത്രം നിര്‍മ്മിക്കുന്നതും ദീപിക തന്നെയാണ്.
പതിനഞ്ചാം വയസിലാണ് ലക്ഷ്മി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവത്കരണ പരിപാടികളും നടത്തി. 2014ല്‍ യുണൈറ്റഡ് സ്‌റ്റേറ്റ് പ്രഥമവനിത മിഷേല്‍ ഒബാമയില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരം ഏറ്റുവാങ്ങി.
‘ചിത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ അതെന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു. കേവലം അതിക്രമത്തിന്റെ കഥ മാത്രമല്ല ഇത്. ധൈര്യത്തിന്റെയും, ശക്തിയുടേയും, പ്രതീക്ഷയുടേയും വിജയത്തിന്റേതുമൊക്കെയാണ്. വ്യക്തിപരമായും സര്‍ഗാത്മകമായും അതെന്നില്‍ വല്ലാത്തൊരു ആഘാതം സൃഷ്ടിച്ചു. അതില്‍ കുറച്ചുകൂടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത വന്നതോടെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവാകാം എന്നൊരു തീരുമാനത്തിലേക്കു കൂടി എത്തിയത്.’ ദീപിക വ്യക്തമാക്കി.
ലക്ഷ്മിയിലൂടെ ലോകത്ത് മാറ്റം കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ആസിഡ് ആക്രമണങ്ങള്‍ എത്രവലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് ആളുകളില്‍ അവബോധം ഉണ്ടാക്കണം. അതുതന്നെയാണ് മാറ്റത്തിലേക്കുള്ള ആദ്യ ചുവടെന്നും മേഷ്‌ന ഗുല്‍സാര്‍ വ്യക്തമാക്കി.