Deepika Padukone becomes ‘Sexiest Asian Woman in the World

ഈ വര്‍ഷത്തെ ഏഷ്യയിലെ സെക്‌സിയസ്റ്റ് വുമണായി ദീപിക പദുക്കോണിനെ തിരഞ്ഞെടുത്തു. ബ്രിട്ടീഷ് പത്രമായ ഈസ്റ്റന്‍ ഐ ആണ് ഏഷ്യയിലെ ആകര്‍ഷണമുളള സ്ത്രീകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി പ്രിയങ്ക ചോപ്ര ആയിരുന്നു ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. പ്രിയങ്ക ചോപ്ര ഇത്തവണ രണ്ടാമതേയുള്ളൂ.

xXx: റിട്ടേണ്‍ ഓഫ് സാന്റര്‍ കേജ് എന്ന ചിത്രത്തില്‍ വിന്‍ ഡീസലിനോടൊപ്പം അഭിനയിച്ചതോടെ ലോക ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞ ദീപികയ്ക്ക് പക്ഷേ ഈ അവാര്‍ഡ് ‘മുഖത്ത് ഒരു പുഞ്ചിരി വരുത്തി’ എന്നു മാത്രം.

‘സെക്‌സി എന്നത് പലരും പല രീതിയില്‍ ആണ് കാണുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത് കേവലം ശരീരവുമായി ബന്ധപ്പെട്ട വാക്കല്ല. ആത്മവിശ്വാസവും നിഷ്‌കളങ്കതയും ഒക്കെയാണ് എന്നെ സംബന്ധിച്ചിടത്തോളം ആ വാക്കിന്റെ നിര്‍വചനമെന്നായിരുന്നു’ ദീപികയുടെ പ്രതികരണം.

ഏതായാലും വര്‍ഷാവസാനമെത്തിയ അംഗീകാരത്തില്‍ താരം സന്തുഷ്ടയാണ്. നിയാ ശര്‍മ്മ, ധ്രഷ്ടി ദമി, ആലിയ ബട്ട് , സനയ ഇറാനി, കത്രീന കൈഫ് , സോനം കപൂര്‍, മഹീര ഖാന്‍, ഗോഹാര്‍ ഖാന്‍ എന്നിവര്‍ ആണ് ആദ്യ പത്ത് പേരിലുള്ളത്.

Top