സൂപ്പര്‍ ഹിറ്റ് ചിത്രം പത്മാവതിനു ശേഷം സൂപ്പര്‍ ഹീറോയുടെ വേഷത്തില്‍ ബോളിവുഡ് താരം ദീപിക പദുകോണ്‍ എത്തുന്നു. പ്രശസ്ത ഹോളിവുഡ് താരം ഗാല്‍ ഗഡോട്ട് അഭിനയിച്ച വണ്ടര്‍ വുമണ്‍ എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം ഒരുങ്ങുന്നത്. ബോളിവുഡിലെ ആദ്യത്തെ വനിതാ സൂപ്പര്‍ ഹീറോ ചിത്രം എന്ന നിലയില്‍ ഹിന്ദി സിനിമാ ലോകവും പ്രേക്ഷകരും ആകാംക്ഷയോടെയാണ് ഈ വാര്‍ത്തയെ നോക്കികാണുന്നത്.
ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി അധികം വൈകാതെ ദീപിക ആയോധന കലകളില്‍ പ്രത്യേക പരിശീലനം നേടും. 300 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. അതു കൊണ്ട് തന്നെ രണ്ടോ മൂന്നോ നിര്‍മ്മാതാക്കളുടെ പങ്കാളിത്തത്തിലായിരിക്കും ചിത്രം നിര്‍മ്മിക്കുക. അടുത്ത വര്‍ഷം ആദ്യം സിനിമയുടെ ചിത്രീകരണം തുടങ്ങും.