Deepika Padukone is among world’s highest paid actresses

മുംബൈ: ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയില്‍ ആഗോളതലത്തില്‍ ദീപികാ പദുക്കോണ്‍ പത്താം സ്ഥാനത്ത്. ഫോബ്‌സ് മാഗസിന്‍ തയ്യാറാക്കിയ പട്ടികയിലാണ് ദീപികാ പത്താം സ്ഥാനത്തെത്തിയത്. ഒരു കോടി ഡോളറാണ് ദീപികയുടെ വരുമാനം.

ഹോളിവുഡ് താരം ജെന്നിഫര്‍ ലോറന്‍സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 4.6 കോടി ഡോളറാണ് ജെന്നിഫറിന്റെ വരുമാനം. മെലിസ മെക്കാര്‍ത്തി, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍ തുടങ്ങിയവരാണ് യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്.

ബോളിവുഡ് നടിമാരില്‍ ഫോബ്‌സിന്റെ പട്ടികയില്‍ ഒന്നാമതെത്തുന്നത് പ്രിയങ്കാ ചോപ്രയായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അമേരിക്കല്‍ ടെലവിഷന്‍ പരമ്പരയായ ക്വാന്റികോയിലൂടെ പ്രിയങ്ക അന്താരാഷ്ട്ര പ്രശസ്തി നേടിയതിനാല്‍ വരുമാനം കുത്തനെ കൂടിയിരുന്നു. എന്നാല്‍ പ്രിയങ്കയെ പിന്തള്ളി ദീപിക മുന്‍പിലെത്തുകയായിരുന്നു.

ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയില്‍ ദീപിക നേരത്തേ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

2007ല്‍ ഷാരൂഖ് ഖാന്‍ ചിത്രമായ ഓം ശാന്തി ഓമിലൂടെയാണ് ദീപികയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ദീപികാ പ്രശസ്തി നേടി. പിക്കുവിലെയും ബാജിറാവു മസ്താനിയിലെയും അഭിനയത്തിന് ദീപിക നിരൂപക പ്രശംസ നേടിയിരുന്നു. ബോളിവുഡിന് ശേഷം ഹോളിവുഡിലും ചുവടുറപ്പിക്കുകയാണ് ദീപികയിപ്പോള്‍. വിന്‍ ഡീസലിനൊപ്പമുള്ള ട്രിപ്പിള്‍ എക്‌സാണ് ദീപികയുടെ പുറത്തിറങ്ങാനിരിക്കുന്ന ഹോളിവുഡ് ചിത്രം.

Top