പ്രഭാസ് നായകനാകുന്ന ‘പ്രൊജക്റ്റ് കെ’യിൽ അഭിനയിക്കാൻ ദീപിക പദുക്കോണിന് വമ്പൻ പ്രതിഫലം

പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘പ്രൊജക്റ്റ് കെ’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായിക. പ്രഭാസും ദീപിക പദുക്കോണും ആദ്യമായി ഒന്നിക്കുന്നു എന്നതും ‘പ്രൊജക്റ്റ് കെ’യുടെ വലിയ ആകര്‍ഷണമാണ്. ദീപിക പദുക്കോണ് വമ്പൻ പ്രതിഫലമാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് പുതിയ വാര്‍ത്ത.

ദീപിക പദുക്കോണ്‍ 10 കോടിയിലേറെയാണ് ചിത്രത്തിനായി വാങ്ങിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും ‘പ്രൊജക്റ്റ് കെ’യുടെയും പാട്ടുകള്‍ ഒരുക്കുക. അടുത്ത വര്‍ഷം ജനുവരിന് 12ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന ‘പ്രൊജക്റ്റ് കെ’ ടൈം ട്രാവലിനെ കുറിച്ചുള്ള സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. ടൈം മെഷീനോ കാലങ്ങളിലൂടെയുള്ള സഞ്ചാരമോ ചിത്രത്തിന്റെ ഭാഗമായിട്ടില്ലെന്നാണ് ‘പ്രൊജക്റ്റ് കെ’യുടെ സംഭാഷണം എഴുതുന്ന സായ് മാധവ് ബുറ പറയുന്നത്. എന്തായാലും പുതിയ ഒരു ഴോണര്‍ സിനിമയായിരിക്കും ഇതെന്നും സായ് മാധവ് ബുറ പറഞ്ഞു. വൈജയന്തി മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

Top