ദീപിക പദുകോണിന്റേതായി ബിഗ് സ്‌ക്രീനില്‍ എത്താന്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ചപ്പക്ക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥ പറയുന്ന ചിത്രത്തിന് വേണ്ടി വേറിട്ട മേക്ക് ഓവറാണ് ദീപിക നടത്തിയത്.
തനിക്ക് ഏറെ പ്രിയപ്പെട്ടൊരു ചിത്രമാണ് ചപ്പക്കെന്ന് ദീപിക പദുകോണ്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. ഏറെ നാളത്തെ ചിത്രീകരണത്തിനൊടുവില്‍ ഇപ്പോള്‍ ചപ്പക്കിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം പേജിലൂടെയുളള നടിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. കരിയറിലെ എറ്റവും അമൂല്യമായ ചിത്രം പൂര്‍ത്തിയാക്കി എന്നായിരുന്നു ദീപിക ചിത്രത്തോടൊപ്പം കുറിച്ചത്.
ദീപികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു പിന്നാലെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗ് കമന്റുമായി എത്തിയിരുന്നു. മാജിക്ക് കാണാനായി കാത്തിരിക്കാന്‍ വയ്യ എന്നായിരുന്നു രണ്‍വീര്‍ സിംഗിന്റെ കമന്റ്. മേഘ്‌ന ഗുല്‍സാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. അഭിനയത്തിനൊപ്പം ദീപിക നിര്‍മാതാവായി എത്തുന്ന ചിത്രം കൂടിയാണിത് എന്ന പ്രത്യേകത കൂടിയുണ്ട്.