സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് തുറന്നടിച്ച് ബോളിവുഡ് താരസുന്ദരി ദീപിക പദുകോണ്‍.
ക്യാമറയുടെ മുന്നില്‍ മാത്രമല്ല, പിന്നിലും സ്ത്രീകള്‍ എത്തുന്നുണ്ടെന്നും സ്ത്രീകള്‍ക്കായി സിനിമകള്‍ എഴുതപ്പെടുകയും നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും ദീപിക പറഞ്ഞു.
ദീപിക രജ്പുത് റാണിയായി വേഷമിടുന്ന പത്മാവതി സിനിമയുടെ വിവാദങ്ങള്‍ക്കിടയിലാണ് താരം തന്റെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
സഞ്ജയ് ലീലാ ബന്‍സാരി സംവിധാനം ചെയ്യുന്ന പത്മാവതിയില്‍ ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ് എന്നിവരും വേഷമിടുന്നുണ്ട്.