പത്മാവദുമായി ബന്ധപ്പെട്ട ഭീഷണികള്‍ തന്നെയും കുടുംബത്തെയും ബാധിച്ചിട്ടില്ലെന്ന് ദീപിക

deepika family

ഞ്ജയ് ലീലാ ബന്‍സാലി ഒരുക്കിയ വിവാദ ചിത്രം പത്മാവദ് മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ ചിത്രത്തിലെ നായിക ദീപികാ പദുക്കോണ്‍ തന്റെ കുടുംബത്തിന്റെ പിന്തുണയെ കുറിച്ച് വ്യക്തമാക്കുകയാണ്. പത്മാവദുമായി ബന്ധപ്പെട്ട് നിരവധി ഭീഷണികളാണ് ഇതിനോടകം താരത്തിന് നേരിടേണ്ടി വന്നിട്ടുള്ളത്. സിനിമയ്‌ക്കെതിരെ പ്രതിക്ഷേധമുയര്‍ത്തിയവര്‍ ദീപികയുടെ തലയ്ക്ക് 2 കോടിയാണ് വിലയിട്ടത്.

എന്നാല്‍ ഇത്തരം ഭീഷണികള്‍ തന്നെ ബാധിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. തന്നെ മാത്രമല്ല അച്ഛന്‍ പ്രകാശ് പദുക്കോണിനെയും, അമ്മ ഉജാലയെയും ഈ ബഹളങ്ങള്‍ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ദീപിക വപറയുന്നു. കുടുംബത്തിന്റെ പിന്തുണയ്ക്ക് ഉദാഹരണമായി ദീപിക തന്റെ കുട്ടിക്കാലത്ത് സംഭവിച്ച ഒരു കാര്യവും വ്യക്തമാക്കി. 14 വയസു മാത്രമുള്ളപ്പോള്‍ തന്നെ ശല്യം ചെയ്യാന്‍ വന്നയാളിനെ നടുറോട്ടിലിട്ട് അടിച്ചുവെന്നും, എന്നാല്‍ ആ സംഭവത്തില്‍ തന്റെ മാതാപിതാക്കള്‍ ഭയന്നില്ലെന്നും, തന്നെ അഭിനന്ദിച്ചെന്നും ദീപിക പറഞ്ഞു.

Top