കഴിഞ്ഞ ദിവസമാണ് ദീപിക പദ്‌കോണ്‍ ജെഎന്‍യുവില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചത്. ഇതിന്റെ പേരില്‍ ബിജെപി അനുകൂലികള്‍ ദീപികയ്ക്കെതിരേ രംഗത്ത് വന്നിരുന്നു. ട്വിറ്റര്‍ പോലുള്ള സാമൂഹിക മാധ്യമങ്ങളില്‍ അവരെ അണ്‍ഫോളോ ചെയ്യാനും ചില വ്യക്തികളും സംഘടനകളും ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ദിപീകയുടെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വലിയ വര്‍ധവനവാണ് ഇപ്പോള്‍ ട്വിറ്ററില്‍ ഉണ്ടായിരിക്കുന്നത്.
പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 40000 ഫോളോവേഴ്സാണ് ദീപികയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരു ദിവസം കൊണ്ട് കൂടിയത്. താരത്തിന്റെ ഫെയ്സ് ബുക്ക് പേജിലും ഇന്‍സ്റ്റാഗ്രാം പേജിലും പിന്തുടരുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.
ദീപികയുടെ പുതിയ ചിത്രമായ ഛപക് ബഹിഷ്‌കരിക്കാനും സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ഥകളെ സന്ദര്‍ശിച്ചതോടെ സിനിമയുടെ പ്രമോഷന്റെ ഭാഗമാണിതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഛപകിന്റെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തുകൊണ്ടുള്ള ക്യാമ്പയിനുകളും തരംഗമായി. എന്നാല്‍ ദീപികയെ പിന്തുണച്ച് ഒട്ടനവധിപേര്‍ രംഗത്ത് വന്നതോടെ ക്യാമ്പയിനുകള്‍ക്ക് തിരിച്ചടിയേല്‍ക്കുകയും ചെയ്തു.