ബോളിവുഡിലെ ശ്രദ്ധയമായ താരദമ്പതികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും. ഇവര്‍ തമ്മിലുള്ള സ്‌ക്രീനിലെ പൊരുത്തവും ബോളിവുഡില്‍ ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ രണ്‍വീറുമൊത്തുള്ള മൂന്ന് ചിത്രങ്ങള്‍ വേണ്ടെന്നുവച്ചിരിക്കുകയാണ് ദീപിക പദുകോണ്‍.
ദമ്പതികളായി ഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിക്കേണ്ട എന്നാണ് ദീപികയുടെ തീരുമാനം. ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ കപില്‍ സിങ് ആയി രണ്‍വീറും ഭാര്യ റോമി ഭാട്ടിയ ആയി ദീപികയും എത്തുന്നുണ്ട്.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത രാം ലീലയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. രാം ലീലയുടെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതും. പിന്നീട് ബാജിറാവോ മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിലും രണ്‍വീറും ദീപികയും ഒന്നിച്ചെത്തി. ആസിഡ് ആക്രമത്തെ അതിജീവിച്ച ലക്ഷ്മിയുടെ കഥ പറയുന്ന ഛപ്പക് ആണ് ദീപികയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.