ഹോളിവുഡ് സിനിമ ദ ഇന്റേണിന്റെ ഹിന്ദി പതിപ്പില്‍ ഒന്നിച്ച് ദീപിക പദുക്കോണും ഋഷി കപൂറും. ഇരുവരും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്ന വാര്‍ത്ത കേട്ടതോടെ ആരാധകര്‍ ആകാംക്ഷയിലാണ്.
2015ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ദ ഇന്റേണ്‍ വന്‍ ഹിറ്റായിരുന്നു. കോമഡി പാറ്റേണിലുള്ളതാണ് ചിത്രം. ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് ദീപിക പദുക്കോണ്‍ വ്യക്തമാക്കി.
2021ലായിരിക്കും ചിത്രം റിലീസ് ചെയ്യുക. മറ്റ് അഭിനേതാക്കളെക്കുറിച്ചും സംവിധായകനെക്കുറിച്ചും ഉള്ള കര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. നാന്‍സി മെയെര്‍ ആയിരുന്നു ദ ഇന്റേണ്‍ സംവിധാനം ചെയ്തത്.