ബോളിവുഡ് സുന്ദരി ദീപിക പദുകോണും രണ്‍വീര്‍ സിങും തമ്മിലുള്ള വിവാഹവാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. രണ്‍വീര്‍ വിവാഹത്തിന് നേരത്തെ സമ്മതം മൂളിയെന്നും ദീപികയാണ് കുറച്ച് സമയം ആവശ്യപ്പെട്ടതെന്നും വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ ദീപികയും രണ്‍ബീര്‍ കപൂറും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. ആ ബന്ധം തകര്‍ന്നത് ദീപികയെ മാനസികമായി തളര്‍ത്തി. രണ്‍ബീറിനെ വിവാഹം കഴിച്ചുകഴിഞ്ഞാല്‍ സിനിമ ഉപേക്ഷിച്ച് കുടുംബിനിയായി കഴിയാനായിരുന്നു ദീപിക ആഗ്രഹിച്ചിരുന്നത്.
രണ്‍ബീറിനെ ഇപ്പോഴും പ്രണയിക്കുന്നുണ്ടോ എന്ന് ചോദിച്ചതിന് ദീപിക മറുപടി പറഞ്ഞതും കൗതുകകരമാണ്. തമാശ സിനിമയുടെ പ്രചരണത്തിനിടെയാണ് ദീപികയ്ക്ക് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടിവന്നത്. ‘തീര്‍ച്ചയായും, ചില ബന്ധങ്ങള്‍ തകര്‍ന്നാലും സ്‌നേഹം നിലനില്‍ക്കും’ എന്നാണ് താരം പ്രതികരിച്ചത്.
ഗള്ളി ബോയ്‌സ്, സിംബ എന്നീ സിനിമകളുടെ തിരക്കുകളിലാണ് രണ്‍വീര്‍. രണ്‍വീറിന്റെ തിരക്കുകള്‍ കഴിഞ്ഞാല്‍ ആരാധകര്‍ കാത്തിരിക്കുന്ന രണ്‍വീര്‍-ദീപിക വിവാഹം ഉണ്ടാകുമെന്നാണ് സൂചനകള്‍.