ജനങ്ങള്‍ക്ക് ‘പത്മാവതി’യോടുണ്ടായിരുന്ന സ്‌നേഹമാണ് അവരുടെ സൗന്ദര്യമെന്ന് ദീപിക

deepika-padukkone

രാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവതി’.

ചിത്രത്തില്‍ രജപുത്ര റാണി പത്മാവദിയായി എത്തുന്ന ദീപിക പദുക്കോണ്‍ തന്റെ കഥാപാത്രത്തെ കുറിച്ച് വ്യക്തമാക്കുകയാണ്.

പത്മാവതിയുടെ സൗന്ദര്യം അവരുടെ രൂപത്തിലല്ലെന്നും, ആത്മാവിലാണെന്നുമാണ് ദീപിക പറുയന്നത്.

deepikaaaaaaa

പോസ്റ്ററിലും ട്രെയിലറിലും ഗാനരംഗങ്ങളിലുമെല്ലാം ദീപികയുടെ കഥാപാത്രത്തിന്റെ സൗന്ദര്യത്തെക്കുറിച്ചു പറഞ്ഞവര്‍ ആ കൂട്ടുപുരികവും ശ്രദ്ധിച്ചു കാണും.
അത് തങ്ങള്‍ അറിഞ്ഞുകൊണ്ടെടുത്ത ‘റിസ്‌ക്’ ആണെന്നാണ് താരം പറയുന്നത്.

സ്ത്രീകളുടെ സൗന്ദര്യം എങ്ങനെയാകണെമെന്ന് ഒരു പൊതുബോധം നിലനില്‍ക്കുന്നുണ്ടെന്നും അതിനെ ചോദ്യം ചെയ്യേണ്ട സമയം അതിക്രമിച്ചെന്നും താരം വ്യക്തമാക്കി.

നിരവധി പുസ്തകങ്ങളിലും ലേഖനങ്ങളിലും താന്‍ വായിച്ചിട്ടുണ്ട് എങ്ങനെയാണ് സ്ത്രീ സൗന്ദര്യത്തിന്റെ നിര്‍വചനം മാറിയതെന്നും അതിനാല്‍ തന്നെ പത്മാവതിയില്‍ തങ്ങളെടുത്ത ഈ ‘റിസ്‌ക്’ തന്നെ സന്തോഷപ്പെടുത്തുന്നുണ്ടെന്നും ദീപിക പറഞ്ഞു.

അത്രയും നാള്‍ പ്രേക്ഷകര്‍ കണ്ടു ശീലിച്ച സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ നിന്നും ചില മാറ്റങ്ങള്‍ ചിത്രത്തിലുണ്ടെന്നും ദീപിക പറഞ്ഞു.

പത്മാവതിയുടെ സൗന്ദര്യം ശരീരത്തിനുമപ്പുറമാണ്. അവരൊരു ധീരയായ സ്ത്രീയാണ്. അവരുടെ ആത്മാവാണ്, ജനങ്ങള്‍ക്ക് അവരോടുണ്ടായിരുന്ന സ്‌നേഹമാണ് അവരുടെ സൗന്ദര്യം. ദീപിക പറയുന്നു.

Top