ഒറിഗോണ്‍ വനപ്രദേശത്ത് അമ്പ് തുളഞ്ഞു കയറിയ മാനുകള്‍; നടപടിയ്‌ക്കൊരുങ്ങി അധികൃതര്‍

DEER

ഒറിഗോണ്‍: അമ്പ് തുളച്ചു കയറിയിട്ടും വേദനയോടെ നടന്നു നീങ്ങുന്ന മാനുകളെ വനം വകുപ്പ് വനത്തിനുള്ളില്‍ നിന്നും കണ്ടെത്തി.
ഒറിഗോണ്‍ വനപ്രദേശത്ത് നിന്നും ഇത്തരത്തില്‍ രണ്ട് മാനുകളെയാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

കുറ്റവാളികളെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തില്‍ പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഒറിഗോണ്‍ വന്യജീവി സംരക്ഷണ വകുപ്പ്.

അമ്പു തുളഞ്ഞു കയറിയ മാനിനെ കണ്ടതായി ഒരാള്‍ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. മാനിനെ കണ്ടെത്തി ചികിത്സ നല്‍കാനായി തിരഞ്ഞപ്പോഴാണ് രണ്ട് മാനുകളെ അമ്പ് തുളഞ്ഞു കയറിയ നിലയില്‍ കണ്ടെത്തിയത്.

Top