ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് നല്‍കിയ മാനഷ്ടക്കേസില്‍ കേന്ദ്രമന്ത്രി ഉമാഭാരതിക്ക് ഭോപ്പാല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്.
കോടതിയില്‍ ഹാജരാകാത്തതിനാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഭൂഭാസ്‌കര്‍ യാദവ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കോടതിയില്‍ ഉമയ്ക്ക് പകരം വക്കീലായിരുന്നു ഹാജരായിരുന്നത്.
ഒക്ടോബര്‍ 19ന് മുമ്പാകെ ഉമാഭാരതിയെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി പറഞ്ഞു. 2003ല്‍ ദ്വിഗ് വിജയ് സിംഗ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ ഉന്നയിച്ച ആരോപണങ്ങള്‍ക്കാണ് ഉമാഭാരതിക്കെതിരെ ഹര്‍ജി നല്‍കിയിരുന്നത്.
15,000 കോടിയുടെ അഴിമതി കേസില്‍ ദ്വിഗ് വിജയ് സിംഗിന് പങ്കുണ്ടെന്നായിരുന്നു ഉമാഭാരതിയുടെ ആരോപണം.