മാനനഷ്ടക്കേസ്; സൂറത്ത് കോടതിയില്‍ ഹാജരായി രാഹുല്‍ ഗാന്ധി

സൂറത്ത്: മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഗുജറാത്തിലെ സൂറത്തിലെ കോടതിയില്‍ ഹാജരായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിക്കുന്ന കേസിലാണ് രാഹുല്‍ കോടതിയില്‍ ഹാജരായത്. ‘എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നുള്ളത് എന്തുകൊണ്ടാണ്’ എന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ ചോദിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്.

‘ഭയം ഇല്ലാത്തതാണ് എല്ലാ നിലനില്‍പ്പിന്റെയും രഹസ്യം’ എന്നാണ് രാഹുല്‍ വ്യാഴാഴ്ച രാവിലെ ട്വീറ്റ് ചെയ്തത്.

കര്‍ണാടകയിലെ കോലാറില്‍ 2019 ഏപ്രില്‍ 13ന് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. ഇവരുടെയെല്ലാം പേരിനൊപ്പം മോദി വന്നത് എങ്ങനെയാണ്. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എങ്ങനെ വന്നു- എന്ന് രാഹുല്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ചോദിച്ചിരുന്നു.

 

Top