ഭുവന്വേശര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാന സ്ഥാനക്കാരാണ് ഹൈരദരാബാദ് എഫ് സി. 11 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഒന്നില്‍പോലും വിജയമില്ല. നാല് മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ ഏഴില്‍ തോല്‍വി നേരിട്ടു. പുതിയ തുടക്കത്തിന് സൂപ്പര്‍ കപ്പിനിറങ്ങിയ ഹൈദരാബാദിന് അവിടെയും മോശം തുടക്കം. ഈസ്റ്റ് ബംഗാളിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഐഎസ്എല്‍ മുന്‍ ചാമ്പ്യന്മാര്‍ പരാജയപ്പെട്ടു.
രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ വീണ്ടും മുന്നിലെത്തി. 53-ാം മിനിറ്റില്‍ നായകന്‍ ക്ലെയ്റ്റന്‍ സില്‍വയാണ് വീണ്ടും ഗോള്‍ നേടിയത്. 78-ാം മിനിറ്റില്‍ ഹൈദരാബാദ് വീണ്ടും ഒപ്പമെത്തി. പെനാല്‍റ്റിയിലൂടെ നിം ദോര്‍ജി തമാങ് ആണ് ഗോള്‍ നേടിയത്. പക്ഷേ ആഘോഷങ്ങള്‍ക്ക് ഒരു മിനിറ്റിന്റെ ആയുസെ ഉണ്ടായിരുന്നുള്ളു. 79-ാം മിനിറ്റില്‍ സോള്‍ ക്രെസ്പോ ഈസ്റ്റ് ബംഗാളിന്റെ ഗോളെണ്ണം മൂന്നാക്കി. പിന്നീട് ഹൈദരാബാദിന് തിരിച്ചുവരാന്‍ കഴിഞ്ഞില്ല. ഇതോടെ ഈസ്റ്റ് ബംഗാള്‍ 3-2ന്റെ വിജയം ആഘോഷിച്ചു.
മത്സരത്തില്‍ ഹൈദരാബാദ് നന്നായി തുടങ്ങി. അപകടകരമായ നീക്കങ്ങളിലൂടെ ഈസ്റ്റ് ബംഗാളിനെ സമ്മര്‍ദ്ദത്തിലാക്കി. പക്ഷേ ഈസ്റ്റ് ബംഗാള്‍ ആദ്യം ഗോളടിച്ചു. 33-ാം മിനിറ്റില്‍ നായകന്‍ ക്ലെയ്റ്റന്‍ സില്‍വയുടെ തകര്‍പ്പന്‍ വോളിയിലൂടെ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി. 44-ാം മിനിറ്റില്‍ ഹൈദരാബാദ് തിരിച്ചടിച്ചു. റാംഹ്ലുന്‍ചുംഗ വഴി ഹൈദരാബാദ് സമനില ഗോള്‍ കണ്ടെത്തി. ആദ്യ പകുതി ഇരു ടീമും ഒരു ഗോള്‍ നേടി അവസാനിപ്പിച്ചു.