യ്പുര്‍: നിയമസഭാതിരഞ്ഞെടുപ്പിന് ഒരുമാസംമാത്രം ശേഷിക്കെ രാജസ്ഥാനില്‍ കൂറുമാറ്റം. കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ.മാരായ ചന്ദ്രശേഖര്‍ വൈദ്, നന്ദലാല്‍ പൂനിയ, മുന്‍ മേയര്‍ ജ്യോതി ഖണ്ഡേല്‍വാള്‍ എന്നിവരുള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നു. മുന്‍ ധനമന്ത്രി ചന്ദന്‍മല്‍ ബൈദിന്റെ മകനാണ് ചന്ദ്രശേഖര്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തനാണ് ഖണ്ഡേല്‍വാള്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ ജനങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് പാര്‍ട്ടിയിലെത്തിയ നേതാക്കള്‍ പറഞ്ഞതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ സി.പി. ജോഷി വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
മണ്ഡാവയില്‍നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഹരിസിങ് ചരണ്‍, കോണ്‍ഗ്രസ് നേതാവ് സന്‍വര്‍മല്‍ മെഹാരിയ, മുന്‍ ഐ.പി.എസ്. ഓഫീസര്‍മാരായ കേസര്‍സിങ് ഷെഖാവത്ത്, ഭീംസിങ് എന്നിവരാണ് ബി.ജെ.പി.യില്‍ ചേര്‍ന്ന മറ്റുള്ളവര്‍. നവംബര്‍ 25-നാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.