നിര്‍മലാ സീതാരാമന്‍ വെള്ളിയാഴ്ച കശ്മീര്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ പാകിസ്ഥാനുമായി സംഘര്‍ഷം തുടരുന്നതിനിടെ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ വെള്ളിയാഴ്ച കശ്മീര്‍ സന്ദര്‍ശിക്കും. അതിര്‍ത്തിയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രതിരോധമന്ത്രി അതിര്‍ത്തിയിലേക്ക് പോകുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങും നിര്‍മലാ സീതാരാമനൊപ്പം ഉണ്ടാകും.

ഇതിനിടെ കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും ഇന്ന് ഉന്നതതല യോഗം വിളിച്ചിരുന്നു. കര-നാവിക-വ്യോമസേനാ മേധാവികളുമായി പ്രതിരോധ മന്ത്രി ചര്‍ച്ച നടത്തി. വൈകീട്ട് പ്രധാനമന്ത്രി വിളിച്ച് ചേര്‍ക്കുന്ന മന്ത്രിസഭാ സമിതി യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാടും ചര്‍ച്ചയായതായാണ് സൂചന.

Top