രഹസ്യങ്ങൾ ചോർത്തുന്നു ; ചൈനീസ് ആപ്പുകള്‍ നീക്കം ചെയ്യാന്‍ സൈനികര്‍ക്ക് കേന്ദ്ര ഉത്തരവ്

ന്യൂഡല്‍ഹി: സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ചൈനീസ് ആപ്പുകൾ നീക്കം ചെയ്യാൻ ഇന്ത്യൻ സൈനികര്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ്.

42 ല്‍ അധികം ചൈനീസ് ആപ്ലിക്കേഷനുകളാണ് സ്മാര്‍ട്‌ഫോണുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഉത്തരവ് നൽകിയിരിക്കുന്നത്.

രാജ്യത്ത് ഏറെ പ്രചാരമുള്ള ആന്‍ഡ്രോയിഡ്/ ഐഓഎസ് ആപ്ലിക്കേഷനുകളാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

വീചാറ്റ്, ഷെയര്‍ ഇറ്റ്, ഷവോമി ഫോണുകളിലെ എംഐ സ്‌റ്റോര്‍, ട്രൂകോളര്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

‘ഈ ആപ്ലിക്കേഷനുകള്‍ സൈനികര്‍ ഉപയോഗിക്കുന്നത് സൈന്യത്തെയും രാജ്യ സുരക്ഷയെയും ബാധിക്കുന്ന വിധത്തില്‍ ഡാറ്റാ സുരക്ഷയ്ക്ക് ഭീഷണിയാകും. അതുകൊണ്ട് സൈനികര്‍ സ്വന്തം ഫോണുകളില്‍ ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുത്. നിലവില്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവ എത്രയും പെട്ടെന്ന് നീക്കം ചെയ്യണം.’ പ്രതിരോധമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

രഹസ്യാന്വേഷണ വിഭാഗം നടത്തിയ പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം നിരോധിത പട്ടികയിലുള്ള ആപ്ലിക്കേഷനുകള്‍

വീചാറ്റ്, വീബോ, ഷെയര്‍ഇറ്റ്, ട്രൂകോളര്‍, യൂസി ന്യൂസ്, യുസി ബ്രൗസര്‍, ബ്യൂട്ടി പ്ലസ്, ന്യൂസ് ഡോഗ്, വിവ വീഡിയോ, പാരലല്‍ സ്‌പേയ്‌സ്, ആപസ് ബ്രൗസര്‍, പെര്‍ഫെക്റ്റ് കോര്‍പ്, വൈറസ് ക്ലീനര്‍, സിഎം ബ്രൗസര്‍, എംഐ കമ്മ്യൂണിറ്റി, ഡിയു റെക്കോര്‍ഡര്‍, വോള്‍ട്ട് ഹൈഡ്, യൂ ക്യാം മേക്ക് അപ്പ്, എംഐ സ്റ്റോര്‍, കാഷെ ക്ലിയര്‍ ഡിയു ആപ്പ്‌സ് സ്റ്റുഡിയോ, ഡിയു ബാറ്ററി സേവര്‍, ഡിയു ക്ലീനര്‍, ഡിയു പ്രൈവസി, 360 സെക്യൂരിറ്റി, ഡിയു ബ്രൗസര്‍, ക്ലീന്‍ മാസ്റ്റര്‍- ചീറ്റാ മൊബൈല്‍, ബൈദു ട്രാന്‍സിലേറ്റ്, ബൈദു മാപ്പ്, വണ്ടര്‍ ക്യാമറ, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍, ഫോട്ടോ വണ്ടര്‍, ക്യുക്യു ഇന്റര്‍നാഷണല്‍, ക്യുക്യു മ്യൂസിക്, ക്യുക്യു പ്ലേയര്‍, ക്യുക്യു ന്യൂസ് ഫീഡ്, ക്യുക്യു ന്യൂസ്ഫീഡ്, ക്യുക്യു വീസിങ്ക്, ക്യുക്യു സെക്യൂരിറ്റി സെന്റര്‍, സെല്‍ഫി സിറ്റി, മെയില്‍ മാസ്റ്റര്‍, എംഐ വീഡിയോ കോള്‍ ഷവോമി, ക്യുക്യു ലോഞ്ചര്‍.

Top