ബെംഗളൂരു അക്രമത്തില്‍ അറസ്റ്റിലായ പ്രതി മരിച്ചു; പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു

ബെംഗളൂരു: ബെംഗളൂരു അക്രമത്തില്‍ അറസ്റ്റിലായ പ്രതി മരിച്ചു. കെജി ഹള്ളി സ്വദേശിയായ സയ്യാദ് നദീം (24) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്ന പ്രതിക്ക് കൊവിഡ് ബാധിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി നഗരത്തില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 11 എഫ്‌ഐആറുകളാണ് ബെംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ 206 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണം ഉടന്‍ തുടങ്ങും.കലാപത്തെക്കുറിച്ച് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 206 ആയെന്നും അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും ബെംഗളൂരു ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ പറഞ്ഞു. നഗരത്തില്‍ വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന തുടരുകയാണ്.

Top