നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷി എ.എസ്.ഐയെ കുത്തിയ കേസിലെ പ്രതി !

കൊച്ചിയില്‍ എ.എസ്.ഐയെ കുത്തിയ കേസിലെ പ്രതി വിവാദമായ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി ! പ്രമുഖ ദൃശ്യമാധ്യമമാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. എ.എസ്.ഐയെ കുത്തിയ വിഷ്ണു അരവിന്ദ് പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു.

പള്‍സര്‍ സുനിയുടെ കത്ത് ദിലീപിന് എത്തിച്ചു നല്‍കിയത് വിഷ്ണുവായിരുന്നു. പള്‍സര്‍ സുനിക്ക് ദിലീപിനെ വിളിക്കാന്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ചുനല്‍കിയതും വിഷ്ണുവായിരുന്നു. പിന്നീട് ദിലീപിന് പള്‍സര്‍ സുനി എഴുതിയ കത്ത് ദിലീപിന്റെ മാനേജര്‍ക്ക് കൈമാറിയതും വിഷ്ണു അരവിന്ദ് തന്നെ ആയിരുന്നു. നിലവില്‍ കേസിലെ മാപ്പുസാക്ഷിയാണ് വിഷ്ണു അരവിന്ദ്.

ലുലു മാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ പൊലീസ് തടഞ്ഞുനിര്‍ത്തിയപ്പോള്‍ വിഷ്ണു എ.എസ്.ഐയെ കത്തി കൊണ്ടു കുത്തുകയായിരുന്നു. നിലവില്‍ വിഷ്ണു റിമാന്‍ഡിലാണ്. കാക്കനാട് ജയിലിലാണ് ഇപ്പോഴുള്ളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ പ്രോസിക്യൂട്ടര്‍ വന്നതിനു ശേഷമാണ് അന്വേഷണ സംഘത്തിന്റെ താല്‍പ്പര്യപ്രകാരം വിഷ്ണുവിനെ മാപ്പു സാക്ഷിയാക്കിയിരുന്നത്.

അതേസമയം, സംവിധായകന്‍ ബാലചന്ദ്രന്റെ വെളിപ്പെടുത്തലില്‍ തുടരന്വേഷണം ക്രൈംബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തിലാണ് ഇനി നടക്കുക. നടന്‍ ദിലീപ് ഉള്‍പ്പെടെ ഉള്ളവരെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും.

Top