സ്‌കൂള്‍ വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് തടവും പിഴയും ശിക്ഷ

കോഴിക്കോട്: സ്‌കൂള്‍ വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി പ്രത്യേക കോടതി. പോക്‌സോ നിയമ പ്രകാരമെടുത്ത കേസില്‍ ഇരമംഗലം സ്വദേശി, തരിപ്പാകുനി മലയില്‍ ഷിഞ്ചു (46) വിനെയാണ് കോടതി ശിക്ഷിച്ചത്.

കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി പി ആണ് ശിക്ഷ വിധിച്ചത്. ബാലുശ്ശേരി പൊലീസ് അന്വേഷിച്ച കേസില്‍ പ്രോസിക്യൂഷന്‍ വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി ജെതിന്‍ ഹാജരായി.

2018 ലാണ് കേസിനാസ്പദമായ സംഭവം. വയനാട്ടില്‍ വിനോദയാത്ര പോയ സമയത്ത് ബസില്‍ വെച്ച് ബാലികയെ പീഡിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

Top