തിരൂര്‍: പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്സോ കേസില്‍ അറസ്റ്റിലായി. തിരൂര്‍ പറവണ്ണ ആലിന്‍ചുവട് അമ്പലപ്പറമ്പില്‍ നസീറുദ്ദീനെ(47)യാണ് തിരൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജിജോ എം ജെയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളെ ആറ് മാസം മുമ്പ് സമാനമായ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു.
ഇദ്ദേഹം പറവണ്ണ പ്രദേശത്ത് വ്യാജ സിദ്ധന് ചമഞ്ഞ് ചികിത്സ നടത്തിയിട്ടുള്ളതായും മുമ്പ് ചികിത്സയ്ക്കെത്തിയ സ്ത്രീയുടെ മകളെ ലൈംഗികാതിക്രമത്തിനിരയാക്കിയതായും ആറോളം വിവാഹം കഴിച്ചിട്ടുള്ളതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തിരൂര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ എസ് സിപിഒ ഹരീഷ്, സിപിഒമാരായ ഷെറിന് ജോണ്‍, അജിത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.