പെട്ടെന്നുണ്ടായ പ്രകോപനം, ഹോട്ടലുടമയുടെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസില്‍ രണ്ട് പേര്‍ പിടിയിലായി. റബീയ്, ഹനാന്‍ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ നടത്തിയ കൊലപാതകമാണെന്നും പ്രതികള്‍ക്ക് കൊല്ലപ്പെട്ട ജസീറിനോട് മുന്‍ വൈരാഗ്യമില്ലെന്നുമാണ് പൊലീസ് പറയുന്നത്. നെഞ്ചില്‍ ഏറ്റ കുത്താണ് മരണകാരണം. പ്രതികള്‍ പ്രാഥമികമായി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ വിശദീകരിച്ചു.

പ്രതികള്‍ കുറ്റം സമ്മതിച്ചതായിട്ടാണ് സൂചന. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ നിര്‍ണായക നീക്കത്തിനൊടുവിലാണ് ഇരു പ്രതികളെയും പൊലീസ് പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

ഇന്നലെ അര്‍ദ്ധരാത്രി ആയിക്കര മത്സ്യ മാര്‍ക്കറ്റിനടുത്ത് വെച്ചാണ് പയ്യാമ്പലത്ത് പ്രവര്‍ത്തിക്കുന്ന സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജസീര്‍ കൊല്ലപ്പെട്ടത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. പ്രതികളും ഹോട്ടലുടമയും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്ന് പ്രതികള്‍ ആയുധമുപയോഗിച്ച് ജസീറിനെ കുത്തുകയായിരുന്നു.

Top