സൂറിച്ച്: അടുത്തവര്‍ഷം ജൂണില്‍ നടക്കുന്ന യൂറോ കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലി മരണ ഗ്രൂപ്പില്‍.ഗ്രൂപ്പ് ബിയില്‍ സ്‌പെയിന്‍, ക്രൊയേഷ്യ, അല്‍ബേനിയ എന്നീ ടീമുകള്‍ക്കെതിരെ ആണ് ഇറ്റലിയുടെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍. അതിഥേയരായ ജര്‍മനിക്കും ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ഗ്രൂപ്പ് ഘട്ടം താരതമ്യേന എളുപ്പമാണ്.
നിലവിലെ റണ്ണറപ്പുകളായ ഇംഗ്ലണ്ടിന് ഡെന്‍മാര്‍ക്ക്, സ്ലോവേനിയ, സെര്‍ബിയ എന്നിവരാണ് എതിരാളികള്‍. ആറ് ഗ്രൂപ്പിലെയും ചാമ്പ്യന്‍മാരും മികച്ച നാല് രണ്ടാം സ്ഥാനക്കാരുമാകും പ്രീ ക്വാര്‍ട്ടറിലെത്തുക. ജൂണ്‍ 14ന് ജര്‍മനി-സ്‌കോട്ലന്‍ഡ് പോരാട്ടത്തോടെയാണ് യൂറോ കപ്പിന് കിക്കോഫാകുക.ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സിനാകട്ടെ നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേിയ എന്നിവര്‍ക്ക് പുറമെ പോളണ്ട്-വെയില്‍സ്, ഫിന്‍ലന്‍ഡ്- എസ്റ്റോണിയ പ്ലേ ഓഫ് വിജയികളെയാകും നേരിടേണ്ടിവരിക.
ഗ്രൂപ്പ് എയില്‍ ജര്‍മനിക്കൊപ്പമുള്ളത് സ്‌കോട്ലന്‍ഡ്, ഹംഗറി, സ്വിറ്റ്‌സര്‍ലന്‍ഡ് ടീമുകളാണ്. ഗ്രൂപ്പ് എഫില്‍ ക്രിസ്റ്റ്യാനൊ റൊണാാള്‍ഡോയുടെ പോര്‍ച്ചുഗലിന് ചെക്ക് റിപ്പബ്ലിക്കും,ടര്‍ക്കിയും ജോര്‍ജിയ-ഗ്രീസ്, കസാഖിസ്ഥാന്‍-ലക്‌സംബര്‍ഗ് പ്ലേ ഓഫ് വിജയികളുമാണുള്ളത്.