അമേരിക്കന്‍ സൈന്യം ഇറാക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ല; യുഎസ് പ്രതിരോധ സെക്രട്ടറി

ബാഗ്ദാദ്: ഇറാക്കില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ലെന്ന് അമേരിക്ക. യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെറും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ്‌സ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക് മില്ലിയുമാണ് ഇക്കാര്യം അറിയിച്ചത്. ഇറാക്കില്‍നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നു എന്ന മാധ്യമ വാര്‍ത്തകള്‍ക്കു പിന്നാലെയാണു ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഇറേനിയന്‍ സൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനി വധിക്കപ്പെട്ടതിന് പിന്നാലെ യുഎസ് സൈന്യത്തെ പുറത്താക്കണമെന്ന് ഇറാക്ക് പാര്‍ലമെന്റ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇറാക്കിനെതിരേ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ഇറാക്കില്‍നിന്നു സൈന്യത്തെ പിന്‍വലിക്കില്ലെന്നും പിന്‍വലിക്കേണ്ടിവന്നാല്‍ ഇറാക്കില്‍ വ്യോമതാവളം നിര്‍മിക്കാന്‍ അമേരിക്കയ്ക്കു ചെലവായ പണം തിരികെ നല്‍കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.

Top