ഇസ്ലാമാബാദ്: ഭീകരവാദത്തിന്റെ പേരില്‍ ഇന്ത്യ ബ്രിക്‌സ് രാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഷിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് .
ബ്രിക്‌സ്, ബിംസ്‌റ്റെക് രാജ്യങ്ങളെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റിദ്ധരിപ്പിക്കുകയാണ്. മാത്രമല്ല മനപൂര്‍വം ജമ്മുകശ്മീരില്‍ നടക്കുന്ന ക്രൂരതകള്‍ ഒളിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
യു.എന്‍ മനുഷ്യാവകാശ കമ്മിഷനും ഓര്‍ഗനൈസേഷന്‍ ഒഫ് ഇസ്ലാമിക് കോര്‍പ്പറേഷനും കശ്മീരിലേക്ക് അന്വേഷണ സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഭീകരവിരുദ്ധ ശ്രമങ്ങളെ കുറിച്ച് സംസാരിക്കാനുള്ള അവകാശം ഇന്ത്യയ്ക്കില്ലെന്നും അസീസ് പറഞ്ഞു.
പാക് മണ്ണില്‍ ഇന്ത്യ നടത്തുന്ന തീവ്രവാദം ഉള്‍പ്പെടെ തീവ്രവാദത്തിനെതിരെ വിവേചനമില്ലാതെ പോരാടാനായി ബ്രിക്‌സ്, ബിംസ്‌റ്റെക് രാഷ്ട്രങ്ങളോടൊപ്പം പാകിസ്താനും ചേരുമെന്ന് സര്‍താജ് അസീസ് അറിയിച്ചു.
പാകിസ്തനെതിരെയുള്ള മോദിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു സര്‍താജ് അസീസ്.