കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ കൂട്ട പിരിച്ചുവിടല്‍ ; സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന

KSRTC

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ കൂട്ട പിരിച്ചുവിടല്‍. സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചു വിടലിന് കാരണമെന്ന് സൂചന. പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവലനക്കാര്‍ക്കെതിരെയാണ് സര്‍ക്കാറിന്റ നടപടി.

റീജനല്‍ വര്‍ക്കഷോപ്പുകളിലെ ജീവനക്കാരോടാണ് നാളെ മുതല്‍ വരണ്ടെന്ന് അറിയിച്ചിട്ടുള്ളത്. ആലുവയില്‍ 55 പേര്‍ക്കെതിരെയും മാവേലിക്കരയില്‍ 64 പേര്‍ക്കെതിരെയും തിരുവനന്തപുരത്ത് ഇരുനൂറിലേറെ പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

കോഴിക്കോട് എടപ്പാള്‍ എന്നിവിടങ്ങളിലും ജീവനക്കാരെ പിരിച്ചുവിട്ടു.

Top