‘ഫെയ്‌സ് ബുക്ക് ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്’; ബ്രയാന്‍ ആക്റ്റന്‍

ഫെയ്‌സ് ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നതാണ് നല്ലതെന്ന നിര്‍ദ്ദേശവുമായി വാട് ആപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്റ്റന്‍. സാധാരണ ഉപയോക്താക്കളുടെ സ്വകാര്യതയും സമാധാനവും നഷ്ടപ്പെടുത്തുന്നത് കൊണ്ട് ഫെയ്‌സ് ബുക്ക് ഡിലീറ്റ് ചെയ്യാനാണ് ബ്രയാന്‍ പറഞ്ഞത്. വയര്‍ഡിന്റെ 25-ാം വാര്‍ഷിക ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടയിലാണ് ബ്രയാന്‍ ഈ പ്രസ്ഥാവന നടത്തിയത്.

കോടിക്കണക്കിന് ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയതിനെ തുടര്‍ന്ന് ബ്രയാന്‍ ആക്റ്റന്‍ രംഗത്തു വന്നിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഫെയ്‌സ്ബുക്കുമായുള്ള തന്റെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് പരസ്യമായി സംസാരിച്ച ആക്ടന്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളോട് അവരുടെ ഫെയ്‌സ്ബുക് അക്കൗണ്ടുകള്‍ ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.

നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ വാട്‌സാപ്പിന്റെ നിലവിലെ മേധാവി മാര്‍ക് സക്കര്‍ബര്‍ഗുമായുള്ള അഭിപ്രായവ്യത്യാസമാണ് താന്‍ ഫെയ്‌സ്ബുക് ഉപേക്ഷിച്ചതെന്ന് ആക്ടണ്‍ വിശദീകരിച്ചത്.

Top