ന്യൂഡല്‍ഹി: ജോലി സ്ഥലത്തെ ആക്രമങ്ങളില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍ രംഗത്ത്.
40,000 ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുംബൈയിലെ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിക്ഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. ഡോക്ടര്‍മാര്‍ക്കു സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള അവസരം ഒരുക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഒരു കൂട്ടം ഡോക്ടര്‍മാര്‍ മഹാരാഷ്ട്രയില്‍ സമരം ചെയ്യുന്നത്.
വ്യാഴാഴ്ച ഡല്‍ഹിയിലെ 40 ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ സമരം ബാധിക്കും. ബുധനാഴ്ച എയിംസില്‍ 1200 ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തെ പിന്തുണച്ച് ഹെല്‍മെറ്റ് ധരിച്ചാണ് ആശുപത്രിയില്‍ ജോലിക്കെത്തിയത് .