ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ തീപിടുത്തമുണ്ടായി. അത്യാഹിത വിഭാഗത്തോട് ചേര്‍ന്ന മുറികളിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. രണ്ടും മുന്നും നിലകളിലാണ് തീ പിടിച്ചത്. ആളപായം ഇല്ല.