ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഡല്‍ഹി അരവിന്ദ് കെജ്രിരിവാളിന് അനുകൂലമെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ.
അടുത്ത സര്‍ക്കാര്‍ ആരുണ്ടാക്കുമെന്നതില്‍ കോണ്‍ഗ്രസ് നിര്‍ണായക ഘടകമായിരിക്കുമെന്നും കോണ്‍ഗ്രസ് ആം ആദ്മി സഖ്യത്തിന് സാധ്യതയില്ലെന്നും പി.സി ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴില്‍ അഞ്ചിടത്തും ആം ആദ്മിയെ പിന്തള്ളി കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്തെത്തിയതെന്നും എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട പി.സി ചാക്കോ ഇത്തവണ സഖ്യചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും ഇത്തവണ ബി.ജെ.പിയുടെ വോട്ട് ശതമാനം കുറഞ്ഞാല്‍ അതിന്റെ ഗുണം കോണ്‍ഗ്രസിന് ലഭിക്കുമെന്നും പി.സി ചാക്കോ കൂട്ടിച്ചേര്‍ത്തു.