ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പാണ്ടവ നഗറില്‍ എടിഎമ്മില്‍ പണം നിറയ്ക്കാന്‍ പോയ ബാങ്ക് ഉദ്യോഗസ്ഥനില്‍നിന്ന് അഞ്ചു ലക്ഷം രൂപ കവര്‍ന്നു. ബൈക്കിലെത്തിയ മൂന്നു പേരാണ് പണം കവര്‍ന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിലേക്കുള്ള പണമാണ് മോഷ്ടിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.