ന്യൂഡല്‍ഹി: രാജ്യത്തിന്റെ എല്ലാ കണ്ണുകളും ഇപ്പോള്‍ രാജ്യ തലസ്ഥാനത്താണ്. വിവാദങ്ങള്‍ക്കും പരസ്പരമുള്ള പാരവെക്കലിനും ഒടുവില്‍ ഡല്‍ഹിലെ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് ജനവിധി തേടുന്നു. ഡല്‍ഹി നിയമസഭാ വോട്ടെടുപ്പ് ആരംഭിച്ചു. 70 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എ.എ.പി.യും ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. എ.എ.പി. 70 സീറ്റിലും മത്സരിക്കുന്നുണ്ട്.
സംസ്ഥാനത്തെ 13,750 ബൂത്തുകളിലായി 1.47 കോടിയോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. 672 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജനവിധി തേടുന്നത്. രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ് നടക്കുക.
കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൗരത്വനിയമത്തിനെതിരേ ഷഹീന്‍ ബാഗില്‍ അടക്കം നടക്കുന്ന സമരമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വെല്ലുവിളി ഉണ്ടാക്കിയിരിക്കുന്നത്.
അതേസമയം ഷഹീന്‍ ബാഗിലെ എല്ലാ ബൂത്തിലും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. നാല്‍പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്.