ആക്രമണം രാഷ്ട്രീയപ്രതിയോഗികളുടെ ഗൂഡാലോചനയെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: തനിക്കെതിരെ നടന്ന മുളകുപൊടി ആക്രമണം രാഷ്ട്രീയപ്രതിയോഗികളുടെ ഗൂഡാലോചനയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

രണ്ടു വര്‍ഷത്തിനിടയ്ക്ക് താന്‍ നാലു തവണ ആക്രമണത്തിനു ഇരയായിട്ടുണ്ടെന്നും ഇതൊരു ചെറിയ കാര്യമല്ലെന്നും ആക്രമണങ്ങള്‍ ആസൂത്രിതവും ഗൂഢാലോചനയുടെ ഫലമാണെന്നും തന്റെ ഓരോ ശ്വാസവും ഓരോ തുള്ളി രക്തവും രാജ്യത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹി സെക്രട്ടേറിയറ്റിന് മുമ്പില്‍ വെച്ചായിരുന്നു കെജ്‌രിവാളിനു നേര്‍ക്ക് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് കെജ്‌രിവാളിന്റെ കണ്ണട തകര്‍ന്നിരുന്നു. മുളകുപൊടി ആക്രമണം നടത്തിയ അനില്‍ കുമാര്‍ ഹിന്ദുസ്ഥാനിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

സന്ദര്‍ശകര്‍ക്ക് അനുവദിച്ച സ്ഥലത്ത് നിന്നു കൊണ്ടായിരുന്നു മുളകുപൊടി നിറച്ച കൂട് ഇയാള്‍ കെജ്‌രിവാളിന് നേര്‍ക്ക് എറിഞ്ഞത്. സിഗരറ്റ് പാക്കറ്റിനുള്ളില്‍ മുളകുപൊടി നിറച്ചായിരുന്നു ആക്രമണം.

Top