കിയയുടെ ഇലക്ട്രിക് സോള്‍ എന്ന ക്രോസ് ഓവര്‍ മോഡല്‍ ഇന്ത്യയില്‍ എത്തുന്നു. വാഹനത്തെ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് പ്രദര്‍ശിപ്പിച്ചത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 450 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്നതാണ്.
സോളില്‍ 198 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് പ്രവര്‍ത്തിക്കുക എന്നാണ് സൂചനകള്‍. ബോക്‌സി ഡിസൈനിലാണ് വാഹനം ഒരുക്കിയത്. ബ്ലാക്ക്-ബേജ് നിറങ്ങളിലാണ് ഇന്റീരിയര്‍.
നേര്‍ത്ത ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പ്, മസ്‌കുലര്‍ ബമ്പര്‍, ബമ്പറില്‍ സ്ഥാനംപിടിച്ചിട്ടുള്ള ഡിആര്‍എല്‍, 17 ഇഞ്ച് അലോയി വീല്‍, സ്‌റ്റൈലിഷ് ടെയ്ല്‍ലാമ്പ് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് സോളിന്റെ പുറംഭാഗം.
10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ഫിനീഷിങ്ങ് ഡാഷ്‌ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് സീറ്റ് തുടങ്ങിയവയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍. 2025-ല്‍ 16 ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ എത്തുമെന്നാണ് കിയ പറയുന്നത്.