പ്രതിഷേധക്കാരുടെ സ്വത്ത് കണ്ട് കെട്ടി പൊതുമുതല്‍ നഷ്ടം ഈടാക്കും: യോഗി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധ പ്രകടനങ്ങള്‍ ആളിക്കത്തുമ്പോള്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

പ്രതിഷേധത്തിന്റെ പേരില്‍ കലാപം നടത്തരുന്നതെന്നും അക്രമസംഭവങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും മാത്രമല്ല പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം അതില്‍ നിന്ന് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ പലയിടങ്ങളിലും സംഘര്‍ഷം രൂക്ഷമായിരുന്നു. മാത്രമല്ല സംഘര്‍ഷത്തിലെ പൊലീസ് വെടിവെയ്പ്പില്‍ മംഗലാപുരത്തും ലക്‌നൗവിലുമായി രാജ്യത്ത് 3 മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Top