ഡല്‍ഹിയിലെ കുടുംബത്തിന്റെ കൂട്ടആത്മഹത്യ; ആള്‍ദൈവം പൊലീസ് കസ്റ്റഡിയില്‍

arrest

ന്യൂഡല്‍ഹി: ഡല്‍ഹി ബുറാഡിയില്‍ 11 പേരടങ്ങിയ കുടുംബം കൂട്ടത്തോടെ ജീവനൊടുക്കിയതിനു പിന്നില്‍ ആള്‍ദൈവമെന്ന് സൂചന.

ഇതേതുടര്‍ന്ന്, ഗീതാ മാ എന്നപേരിലറിയപ്പെടുന്ന ആള്‍ദൈവത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. ഭാട്ടിയ കുടുംബത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് താനാണെന്ന് ഇവര്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കുടുംബം താമസിച്ചിരുന്ന ബുറാഡിയിലെ വീടു നിര്‍മിച്ച കോണ്‍ട്രാക്ടറുടെ മകളാണ് താന്ത്രികാചാരങ്ങള്‍ നടത്തിവരുന്ന ഗീതാ മാ. താന്ത്രിക കര്‍മങ്ങള്‍ക്കാണെന്നു നടിച്ച് സമീപിച്ചവരോടാണ് ഇവര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ഈ ദൃശ്യങ്ങള്‍ ഒളിക്യാമറവെച്ച് ചിത്രീകരിക്കുകയായിരുന്നു.

Top